Friday, June 19, 2009

സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ സോഫ്ട് വെയര്‍

New Version

ഒന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസു വരെയുള്ള കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സോഫ്ട് വെയറാണ് edutrace.
അറ്റന്റന്‍സ് റജിസ്റ്റര്‍ മുതല്‍ ഫൈനല്‍ പരീക്ഷകള്‍ക്ക് അയച്ച് കൊടുക്കേണ്ട എ ലിസ്റ്റുകള്‍ വരെ ഇതില്‍ നിന്നും ലഭിക്കും.

Tuesday, June 16, 2009

സ്കൂള്‍ അഡ്മിനിസ്ട്രേഷന്‍ സോഫ്ട്‍വെയര്‍

    എഡ്യൂട്രേസ് സോഫ്ട് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

  1. സി.ഡി.യില്‍ നിന്നും സ്കൂള്‍സ് ഫോള്‍ഡര്‍ ഡി.ഡ്രൈവിലേക്ക് കോപ്പി ചെയ്യുക

  2. ഫോള്‍ഡര്‍ തുറന്ന് എഡ്യൂട്രേസ് എന്ന ഫയലിന്റെ ഒരു ഷോര്‍ട്ട് കട്ട് (റൈറ്റ് ക്ലിക്കില്‍ ക്രിയേറ്റ് ഷോര്‍ട്ട്കട്ട്) ഡസ്ക്ക്ടോപ്പില്‍ ഇടുക

  3. ആ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

  4. തുറന്ന് വരുന്ന ജാലകത്തിലെ സന്ദേശം അവഗണിച്ച് എന്റര്‍ ബട്ടണ്‍ അമര്‍ത്തുക

  5. തുറന്ന് വരുന്ന ജാലകത്തിലെ മെയിന്‍ മെനുവില്‍ നിന്നും അഡ്മിനിസ്ട്രഷന്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത്, അതിലെ കോണ്‍ഫിഗര്‍..ഡി.ബി.സി. യില്‍ ക്ലിക്ക് ചെയ്യുക

  6. തുറന്ന് വരുന്ന ജാലകത്തിലെ വിന്‍ഡോസ് എക്സ്.പി. യിലെ റേഡിയോ ബട്ടണ്‍ സെലക്ട് ചെയ്ത് താഴെയുള്ള പ്രിപേയര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  7. തുറന്നു വരുന്ന വിന്‍ഡോയില്‍ നിന്നും നേരത്തെ കോപ്പി ചെയ്ത ഫോള്‍ഡറിനുള്ളിലെ എഡ്യൂട്രേസ് (ഡി.യിലെ ഫോള്‍ഡറില്‍) കാണിച്ച് കൊടുത്ത് ഓപ്പണ്‍ ചെയ്യുക

  8. വരുന്ന സന്ദേശങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കുക

  9. എല്ലാ വിന്‍ഡോകളും ക്ലോസ് ചെയ്ത് സി.ഡ്രൈവിലെ സ്കൂള്‍ എന്ന റജിസ്ട്രി ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

  10. ഡസ്ക്ക്ടോപ്പിലെ എഡ്യൂട്രേസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക

ഡാറ്റ ഫീഡ് ചെയ്യുന്നതിന്

  • ഈ വര്‍ഷത്തെ പുതിയ അഡ്മിഷന്‍ ചേര്‍ക്കുന്നതിന്

  1. ഏറ്റവും പുതിയ അഡ്മിഷന്‍ നമ്പര്‍ (ഈ വര്‍ഷത്തെ)കണ്ടുപിടിച്ച് Administration മെനുവിലെ configure.odbc മെനുവില്‍ ക്ലിക്ക് ചെയ്ത് വരുന്ന ജാലകത്തിലെ ലേറ്റസ്റ്റ് അഡ്മിഷന്‍ നമ്പര്‍ എന്ന ഭാഗത്ത് എന്റര്‍ ചെയ്ത് set ബട്ടണ്‍ അമര്‍ത്തുക.

  2. Transaction മെനുവിലെ New admission ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ജാലകത്തില്‍ ഡേറ്റ് ഓഫ് അഡ്മിഷന്‍ തൊട്ട് ഡാറ്റ ഫീഡ് ചെയ്യുക.

  3. അച്ഛന്റെ പേരും രക്ഷിതാവിന്റെ പേരും ഒന്നാണെങ്കില്‍ അച്ഛന്റെ പേര് അടിച്ച് എന്റര്‍ ചെയ്യുക. ഒരിക്കലും രക്ഷിതാവിന്റെ പേരിന്റെ സ്ഥാനത്ത് അടിക്കരുത്.

  4. രക്ഷിതാവ് അമ്മയാണെങ്കില്‍ അച്ഛന്റെ പേര് അടിച്ച് എന്റര്‍ ചെയ്യുമ്പോള്‍ വരുന്ന രക്ഷിതാവിന്റെ സ്ഥാനത്തെ പേര് Delete ചെയ്യുക. അമ്മയുടെ പേരിന്റെ സ്ഥാനത്ത് പേര് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

  5. അമ്മയും അച്ഛനുമല്ല രക്ഷിതാവ് എങ്കില്‍ മാത്രം Name of guardian എന്ന ഭാഗത്ത് പേര് അടിക്കുക

  6. രക്ഷിതാവിന്റെ തൊഴില്‍ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ഇല്ലെങ്കില്‍ F2 ബട്ടണ്‍ അടിച്ച് അവിടെ ചേര്‍ക്കുക

  7. വീട്ട് പേര്, പോസ്റ്റ് , ജില്ല-പിന്‍കോഡ് എന്നിവ അതേ തരത്തല്‍ തന്നെ അടിക്കുക

  8. മതം ജാതി എന്നിവ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്നും മാത്രം തെരഞ്ഞെടുക്കുക

  • പഴയ ഡാറ്റ ചേര്‍ക്കുന്നതിന്

  1. ഇപ്പോള്‍ നിലവില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെയും (മുന്‍വര്‍ഷത്തെ അഡ്മിഷന്‍), നിലവിലില്ലാത്ത കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ക്കുന്നത് Transaction മെനുവിലെ Old data entry യിലാണ്.

  2. ഇപ്പോള്‍ നിലവില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളിലെ (മുന്‍വര്‍ഷത്തെ അഡ്മിഷന്‍) ഏറ്റവും സീനിയറായ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ കണ്ടുപിടിച്ച് Administration മെനുവിലെ configure.odbc യിലെ old admission Nc ല്‍ ഫീഡ് ചെയ്ത് set ബട്ടണ്‍ അടിക്കുക. അതിലെ തന്നെ അക്കാദമിക് ഇയര്‍ എന്ന സ്ഥാനത്ത് കുട്ടി ചേര്‍ന്ന വര്‍ഷം ടൈപ്പ് ചെയ്ത് സെറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

  3. പഴയ ഡാറ്റ ഫീഡ് ചെയ്യുന്നതിന് HELP മെനു കാണുക. മലയാളത്തില്‍ ലഭിക്കുന്നതിന് ML-TT KARATHIKA ഇന്‍സ്റ്റാള്‍ ചെയ്യുക

സെറ്റഅപ്പ് (മതം, ജാതി, കാറ്റഗറി, രക്ഷിതാവിന്റെ തൊഴില്‍, തൊട്ടടുത്ത സ്കൂളുകള്‍ എന്നിവ തയ്യാറാക്കുന്നതിന്)

  1. Administration മെനുവിലെ sign in ല്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോ ക്ലോസ് ചെയ്യുക.

  2. കൂട്ടിച്ചേര്‍ക്കേണ്ട / എഡിറ്റ് ചെയ്യേണ്ട സബ്മെനു (ജാതി, സ്കൂള്‍, അടയാളം, ....... ) തെരഞ്ഞെടുക്കുക

  3. ജാതി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിലെ മതം, കാറ്റഗറി എന്നിവ ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് മാത്രം select ചെയ്യുക. ഒരിക്കലും അവിടെ ടൈപ്പ് ചെയ്യരുത്. ജാതി കോഡുകള്‍ ആവര്‍ത്തിക്കരുത്

  4. Nearest school കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഹൈസ്കൂളുകള്‍ ചേര്‍ക്കുമ്പോള്‍ Higher എന്ന ചെക്ക് ബോക്സ് ക്ലിക്ക് ചെയ്യുക. ചെറിയ സ്കൂള്‍ ലിസ്റ്റ് ടി.സി ലിസ്റ്റില്‍ ലഭിക്കുന്നതിന് Ctrl+T അമര്‍ത്തുക.

എക്സട്രാക്ട്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന്

  1. Report മെനുവിലെ serch ല്‍ ക്ലിക്ക് ചെയ്യുക

  2. തുറന്ന് വരുന്ന ജാലകത്തിലെ serch text എന്ന ബോക്സില്‍ തെരയേണ്ട കുട്ടിയുടെ പേര് (ആദ്യാക്ഷരങ്ങള്‍) നല്‍കി Name എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രക്ഷിതാവ്, കുടുംബപ്പേര് എന്നിയില്‍ ഫില്‍ട്ടര്‍ ചെയ്ത് കണ്ടുപിടിക്കുക

  3. കുട്ടിയുടെ അഡ്മിഷന്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക. ആ അഡ്മിഷന്‍ നമ്പര്‍ Print Extract എന്ന ഭാഗത്ത് വന്നാല്‍ ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (Help കാണുക)

  4. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് , സര്‍ട്ടിഫിക്കറ്റല്‍ വരേണ്ടതായ വാക്യം serch text എന്നതിന്റെ മുന്‍ഭാഗത്തെ ബോക്സില്‍ ടൈപ്പ് ചെയ്ത്, കുട്ടിയെ മുകളിലേത് പോലെ കണ്ടുപിടിച്ച് പ്രിന്റ് സര്‍ട്ടിഫിക്കറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Friday, June 5, 2009

ഉള്ളടക്കം

മലപ്പുറം ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍, പ്രധാന സംഭവങ്ങള്‍, അവഗണിക്കപ്പെടുന്ന വസ്തുതകള്‍, ​​​ഏറ്റവും പുതിയ സോഫ്ട് വെയറുകള്‍, ജനകീയ പ്രശ്നങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുടങ്ങിയവ ഈ ബ്ലോഗില്‍ ഇടം തേടും